കൂടുതല്‍ സിനിമകള്‍ തിയറ്റര്‍ റിലീസ് മാറ്റുന്നു, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (09:02 IST)

നിലവിലെ സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്ത് കോവിഡ് ഉയരുമ്പോള്‍ നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച സിനിമകള്‍ ഓരോന്നായി പ്രദര്‍ശന തീയതി മാറ്റുകയാണ്.

ഒടുവിലായി ചിരഞ്ജീവി നായകനായ ബിഗ് ബജറ്റ് ചിത്രം 'ആചാര്യ' റിലീസ് മാറ്റി. ഫെബ്രുവരി നാലിന് തീയറ്ററില്‍ എത്തേണ്ട സിനിമ ഇനിയും നീളും.

കൊരട്ടല ശിവ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് മാറ്റിയ വിവരം നിര്‍മ്മാതാക്കളായ കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയാണ് അറിയിച്ചിരിക്കുന്നത്.

ടോവിനോയുടെ നാരദന്‍ ദുല്‍ഖറിന്റെ സല്യൂട്ട് എന്നീ മലയാള ചിത്രങ്ങളും റിലീസ് മാറ്റിയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :