1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Lena, Nadhiya Moidhu

നാദിയ മൊയ്തുവിനെ കാണുമ്പോഴെല്ലാം ആ രംഗം ഓര്‍മ്മ വരും, ഭീഷ്മപര്‍വം തിരക്കില്‍ ലെന

ഭീഷ്മപര്‍വം
മമ്മൂട്ടിയുടെ ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണ തിരക്കിലാണ് നടി ലെനയും നദിയ മൊയ്തുവും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ച് അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ലെന. നാദിയയെ കാണുമ്പോഴെല്ലാം 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' ചിത്രത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സണ്‍ഗ്ലാസ്സ് രംഗം ഓര്‍മ്മ വരും എന്നാണ് നടി പറയുന്നത്.
 
'നദിയ മാം,മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' ചിത്രത്തിലെ എക്‌സ് റേ വിഷന്‍ സണ്‍ഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. മനോഹരിയായ നദിയയെ കാണുമ്പോഴെല്ലാം ആ രംഗം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. . ഈ ഊഷ്മളമായ രാജ്ഞിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പറയുന്ന രംഗം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?'- ലെന കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അനന്തഭദ്രത്തിലെ 'ദിഗംബരന്‍' വീണ്ടും എത്തുന്നു, അതിരന്‍ സംവിധായകന്റെ പുതിയ ചിത്രം വരുന്നു