1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Arjun Ashokan Birthday

ഷൂട്ടിംഗ് സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അര്‍ജുന്‍ അശോകന്‍,ഓളം ഒരുങ്ങുന്നു

അര്‍ജുന്‍ അശോകന്‍
യുവനടന്മാരില്‍ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്റെ ജന്മദിനം ആണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ ഷൂട്ടിങ്ങ് തിരക്കിലാണ് നടന്‍.ഓളം എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ആഘോഷ ചിത്രങ്ങള്‍ നടി ലെനയാണ് പങ്കുവെച്ചത്.
നവാഗതനായ വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നൗഫല്‍ പുനത്തിലാണ്. ഒരു സൈക്കോ ഹൊറര്‍ കോമഡി സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ലെനയാണ്. രണ്ടുമണിക്കൂറോളം ദൈര്‍ഘ്യം വരുന്ന സിനിമയായിരിക്കും.
അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തിയറ്റര്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'കസബ' തമിഴ് പതിപ്പ്