ലെന ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഓളം ഷൂട്ടിംഗ് ആരംഭിച്ചു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (14:56 IST)

നടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഓളം ചിത്രീകരണം ആരംഭിച്ചു.വാഗമണ്ണിലാണ് നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം നടന്‍ അര്‍ജുന്‍ അശോകന്റെ ജന്മദിനം ടീം ആഘോഷിച്ചിരുന്നു.പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സൈക്കോ ഹൊറര്‍ കോമഡി വിഭാഗത്തില്‍പെടുന്ന സിനിമ രണ്ടുമണിക്കൂറോളം ദൈര്‍ഘ്യം വരുമെന്ന് ലെന പറഞ്ഞിരുന്നു.

അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. അരുണ്‍ തോമസാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :