അനുബന്ധ വാര്‍ത്തകള്‍
- അഭിരാമിക്ക് ഇന്ന് ജന്മദിനം; പ്രായം എത്രയെന്നോ?
- മഞ്ജു ചേച്ചിയും ലെനയും ചെയ്യുന്ന കഥാപാത്രങ്ങള്‍ എനിക്ക് പ്രതീക്ഷ നല്കുന്നു: അഭിരാമി
- 'ഞങ്ങള്‍ സന്തുഷ്ടരാണ്' സിനിമയോട് വിയോജിപ്പ് തുറന്നുപറഞ്ഞ് നടി അഭിരാമി; കാരണം ഇതാണ്
- ഗീതുവിനോട് 'നോ' പറയുമെന്നല്ല, സിനിമയില്‍ ചില പ്രശ്നങ്ങളുണ്ട്; മിണ്ടിയും പറഞ്ഞും പ്രിയതാരം അഭിരാമി
- ഭര്‍ത്താവിനെ കൊന്നു കുഴിച്ചിട്ട ഭാര്യ മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍
ദിവ്യ ഗോപികുമാര്‍ അങ്ങനെ അഭിരാമിയായി !
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. ദിവ്യ ഗോപികുമാര്‍ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. പിന്നീടാണ് അഭിരാമി എന്ന പേര് സ്വീകരിച്ചത്. ടെലിവിഷന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ സമയത്താണ് അഭിരാമി എന്ന പേര് സ്വീകരിച്ചത്. സ്വന്തം താല്‍പര്യപ്രകാരമാണ് അഭിരാമി എന്ന പേര് താരം തിരഞ്ഞെടുത്തത്.
തമിഴ്, മലയാളം സിനിമകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അഭിരാമിക്ക് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. തെലുങ്കിലും കന്നഡയിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. 1981 ജൂലൈ 26 ന് ജനിച്ച അഭിരാമി ഇന്ന് തന്റെ 40-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. സിനിമയ്ക്ക് പുറമെ ടിവി ഷോകളിലും സജീവമാണ് അഭിരാമി ഇപ്പോള്‍.
1995 ല്‍ പുറത്തിറങ്ങിയ കഥാപുരുഷനിലൂടെയാണ് ബാലതാരമായി അഭിരാമി സിനിമയിലെത്തുന്നത്. പിന്നീട് പത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 1999 ല്‍ ജയറാമിന്റെ നായികയായി ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനത്തിലൂടെ അഭിരാമി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹന്‍ലാലിനൊപ്പം ശ്രദ്ധയിലും ജയറാം, സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മില്ലേനിയം സ്റ്റാര്‍സിലും അഭിനയിച്ചു. കമല്‍ഹാസന്റെ നായികയായും അഭിരാമി അഭിനയിച്ചിട്ടുണ്ട്.