രേണുക വേണു|
Last Modified തിങ്കള്‍, 26 ജൂലൈ 2021 (08:19 IST)
തമിഴ്, മലയാളം സിനിമകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അഭിരാമിക്ക് ഇന്ന് ജന്മദിനം. തെലുങ്കിലും കന്നഡയിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. 1981 ജൂലൈ 26 ന് ജനിച്ച അഭിരാമി ഇന്ന് തന്റെ 40-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. സിനിമയ്ക്ക് പുറമെ ടിവി ഷോകളിലും സജീവമാണ് അഭിരാമി ഇപ്പോള്‍.
1995 ല്‍ പുറത്തിറങ്ങിയ കഥാപുരുഷനിലൂടെയാണ് ബാലതാരമായി അഭിരാമി സിനിമയിലെത്തുന്നത്. പിന്നീട് പത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 1999 ല്‍ ജയറാമിന്റെ നായികയായി ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനത്തിലൂടെ അഭിരാമി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹന്‍ലാലിനൊപ്പം ശ്രദ്ധയിലും ജയറാം, സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മില്ലേനിയം സ്റ്റാര്‍സിലും അഭിനയിച്ചു. കമല്‍ഹാസന്റെ നായികയായും അഭിരാമി അഭിനയിച്ചിട്ടുണ്ട്.