ഇന്ത്യയില്‍ ഇല്ലെങ്കിലും രാജ്യത്തിന് 22 കോടി രൂപയുടെ സഹായമെത്തിച്ച് പ്രിയങ്ക ചോപ്ര, നടിക്ക് മുന്നില്‍ മറ്റൊരു വലിയ ലക്ഷ്യം കൂടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 മെയ് 2021 (12:46 IST)

ഇന്ത്യയില്‍ ഇല്ലെങ്കിലും രാജ്യത്തെ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സഹായവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര.ലോസ് ഏഞ്ചല്‍സിലുളള താരം അവിടെ നിന്നുകൊണ്ട് തന്നെ 22 കോടി രൂപയുടെ സഹായമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.

ധന സമാഹരണത്തിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ച് 500 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 422 ഓക്‌സിജന്‍ സിലിണ്ടറുകളും 10 വാക്‌സിനേഷന്‍ സെന്ററുകള്‍ക്കായി പ്രവര്‍ത്തകരെ നിയോഗിക്കാനും താരത്തിനായി. തീരുന്നില്ല പ്രിയങ്കയുടെ മുന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ആറായിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കുവാനും നടി സഹായം ചെയ്യും. ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ സഹായം ചെയ്തുവെന്നാണ് ഓരോരുത്തര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് നടി പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :