'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; നിലപാട് വ്യക്തമാക്കി പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 മെയ് 2021 (16:12 IST)

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ ആളുകള്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു. പലരും സോഷ്യല്‍ മീഡിയയിലൂടെ ടീച്ചറുടെ ചിത്രങ്ങളും മറ്റും പങ്കുവെച്ചാണ് തങ്ങളുടെ നിരാശയും പ്രതിഷേധവും അറിയിക്കുന്നത്. നടി ഗീതു മോഹന്‍ദാസ് ഇതേ മാര്‍ഗം സ്വീകരിച്ചു. ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി തുടങ്ങിയവരും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ജനങ്ങളോടൊപ്പം നിന്ന ടീച്ചറെ മന്ത്രിയാക്കണമെന്ന് പറയുവാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂയെന്ന് പാര്‍വതിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സംസ്ഥാനം കൊവിഡിന്റെ രണ്ടാം തരംഗ നേരിടുമ്പോള്‍ സിപിഐഎം ടീച്ചറെ വിപ്പിന്റെ റോളിലേക്ക് മാറ്റുന്നു. ഇത് സത്യം തന്നെയാണോ എന്നും പാര്‍വതി ചോദിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :