1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parvathy Thiruvoth supports actor Siddharth

'ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്'; സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്

സിദ്ധാര്‍ത്ഥ്
നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്ന് മാറരുത് എന്നും നിങ്ങള്‍ക്ക് പിന്തുണയായി ഞങ്ങളുടെ ഒരു പട തന്നെ ഉണ്ടെന്നും നടി ട്വിറ്ററിലൂടെ പറഞ്ഞു.
 
'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്.
തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.'- പാര്‍വതി ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞദിവസമാണ് തന്റെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക്ക് ചെയ്‌തെന്ന് സിദ്ധാര്‍ത്ഥ് അറിയിച്ചത്. അഞ്ഞൂറോളം ഫോണ്‍കോളുകള്‍ തനിക്ക് വന്നെന്നും അതിലൂടെ വധഭീഷണിയും ബലാംത്സംഗ ഭീഷണിയുമാണ് വന്നതെന്നും പറഞ്ഞുകൊണ്ട് നടന്‍ ട്വീറ്റ് ചെയ്തിരുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദുല്‍ഖറുമുയി ഒരു സിനിമ, ആ സ്വപ്നം ബാക്കിയാക്കി കെ വി ആനന്ദ് യാത്രയായി