കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 മെയ് 2021 (09:03 IST)
മലയാളികളുടെ പ്രിയതാരം ആണ് സംയുക്തവര്‍മ്മ. മൂന്നു വര്‍ഷത്തോളമുള്ള അഭിനയജീവിതത്തിനിടയില്‍ നടി ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന എന്ന് താരം ഇടയ്ക്കിടെ പരസ്യചിത്രങ്ങളില്‍ ഏല്ലാം അഭിനയിക്കാറുണ്ട്. ഇപ്പോളിതാ നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊര്‍മ്മിള ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക് .... ( വീട്ടിലെ എല്ലാ പെണ്‍കുട്ടികളേം പഞ്ചാരേ .. ന്നാ വിളിക്കുക)'-ഊര്‍മ്മിള ഉണ്ണി കുറിച്ചു.
അടുത്തിടെ ആയിരുന്നു ഊര്‍മ്മിളയുടെ മകളുടെ വിവാഹം നടന്നത്. ആ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഉള്ള സംയുക്തയുടെ ചിത്രമാണ് ഊര്‍മ്മിള പങ്കുവെച്ചത്. സിമ്പിള്‍ ലുക്കിലാണ് താരത്തെ കാണാനാകുന്നത്.