മികച്ച പ്രതികരണവുമായി ആര്‍ക്കറിയാം,കള, മലയാളത്തിലെ പുതിയ ഒ.ടി.ടി റിലീസ് ചിത്രങ്ങളും ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (11:46 IST)

ഈയടുത്ത് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രങ്ങളാണ് ബിജു മേനോന്റെ 'ആര്‍ക്കറിയാം', ടോവിനോ തോമസിന്റെ 'കള'. രണ്ട് ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോള്‍ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടുവെന്ന് തോന്നുന്നു. മലയാളികള്‍ അല്ലാത്ത കാഴ്ചക്കാരും സിനിമയ്ക്ക് കൈയ്യടിച്ചു.

ഈ രണ്ടു സിനിമകളും രണ്ടു രീതിയിലുള്ള കഥകളാണ് പറയുന്നത്. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമാണ് കള. ഇതുവരെ കാണാത്ത ഒരു പ്രതികാരത്തിന് കഥ കൂടിയാണ് സിനിമ പറയുന്നത്. ആസ്വാദകനുമായി ഒരു അടുപ്പം സൃഷ്ടിക്കാന്‍ ബിജു മേനോന്റെ ആര്‍ക്കറിയാമിന് ആയി.ആമസോണ്‍ പ്രൈമിലൂടെ രണ്ട് ചിത്രങ്ങളും സ്ട്രീമിംഗ് തുടര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :