ലുക്മാന് പിറന്നാള്‍, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി ഓപ്പറേഷന്‍ ജാവ ടീം

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (11:41 IST)

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് ലുക്മാന്‍. അടുത്തിടെ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത നടനെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി കൊണ്ടാണ് ജാവ ടീം ലുക്മാന് ആശംസകള്‍ നേര്‍ന്നത്. നടന്‍ പ്രശാന്ത് അലക്‌സാണ്ടറും പിറന്നാള്‍ ആശംസകളുമായി എത്തി.

'ബഷീറിന് പല വലിയ സത്യങ്ങളും പറഞ്ഞു കൊടുത്ത വിനായദാസന് നന്ദിയോടെ ജനലക്ഷങ്ങള്‍ നേരുന്നു ജന്മദിനാശംസകള്‍'- ഓപ്പറേഷന്‍ ജാവയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് കുറിച്ചു.

ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞദിവസം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ഫോണില്‍ വിളിച്ചാണ് സുരേഷ് ഗോപി സിനിമയെ പ്രശംസിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :