ടോവിനോയുടെ 'കള' ഒ.ടി.ടി റിലീസിന്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രോഹിത് വി എസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 മെയ് 2021 (15:59 IST)

ടൊവിനോ തോമസിന്റെ ആമസോണ്‍ പ്രേമിലേക്ക്. അടുത്തുതന്നെ സിനിമയുടെ ഒ.ടി.ടി റിലീസ് ഉണ്ടാകും. മലയാളത്തിനു പുറമേ തമിഴ് പതിപ്പും കൂടി ആമസോണ്‍ പ്രേമിലൂടെ ആസ്വാദകര്‍ക്ക് അരികിലെത്തും. ഈയാഴ്ച തന്നെ റിലീസ് ഉണ്ടാകും എന്നാണ് സംവിധായകന്‍ രോഹിത് വി എസ് അറിയിച്ചത്. തെലുങ്ക്, ഹിന്ദി പതിപ്പുകളും ഒരുങ്ങുന്നു ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് സിനിമക്കുള്ളത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് കള പറയുന്നത്.രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ്. ഷാജി എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :