'മലയാളസിനിമയുടെ വിസ്മയങ്ങള്‍ക്കിടയില്‍'; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി ബിജുമേനോന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 മെയ് 2021 (12:45 IST)

മലയാള സിനിമയിലെ ഓരോ താരങ്ങള്‍ക്കും മോഹന്‍ലാലിനൊപ്പമുള്ള ഒരു അനുഭവെങ്കിലും പറയാനുണ്ടാകും. ലാല്‍ എന്ന പ്രതിഭയെ കണ്ടാണ് താന്‍ സിനിമ സ്വപ്നം കണ്ടു തുടങ്ങിയതാണ് ആസിഫ് അലി പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു തവണയെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമാണ് നടി സംയുക്ത മേനോന്‍ പങ്കുവെച്ചത്.ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാന്‍ പോലും ആണെന്നാണ് ബിജുമേനോന്‍ പറയുന്നത്. പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്നത്.

ബിജു മേനോന്റെ വാക്കുകളിലേക്ക്


'മലയാളസിനിമയുടെ വിസ്മയങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം.പ്രത്യേകിച്ച് ലാലേട്ടന്റെ കാലത്ത്. അഭിമാനമാണ്, എന്നും ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാന്‍ പോലും. ഈ നടനവിസ്മയം മണ്ണില്‍ വിരിഞ്ഞ ദിവസത്തില്‍ ,ഒരുപാട് ഒരുപാട് സന്തോഷത്തോടെ, അഭിമാനത്തോടെ, ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ.പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ.'- ബിജു മേനോന്‍ കുറിച്ചു.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, വിജയ് ബാബു, വിഷ്ണു ഉണ്ണികൃഷ്ണന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധിപേരാണ് ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :