"എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു"; കെനിനെക്കുറിച്ച് അച്ഛൻ കരുണാസ്
സംവിധായകൻ വെട്രിമാരൻ, നടൻ ധനുഷ് എന്നിവരുൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു കരുണാസിന്റെ പ്രതികരണം
karunas
"എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു... സംവിധായകനാകുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമായ ഒരു കാര്യമാണ്. അതിനേക്കുറിച്ച് പഠിക്കാൻ പറഞ്ഞത് ധനുഷ് ആണ്. അദ്ദേഹം ഒരാളെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് ഒരിക്കലും സാധാരണമായ ഒരു കാര്യമല്ല. ഇന്ന് ഒരുപാട് ആളുകൾ വലിയ വലിയ സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. അവരുടെ പേരുകൾ പറയാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല"- കരുണാസ് പറഞ്ഞു. സംവിധായകൻ വെട്രിമാരൻ, നടൻ ധനുഷ് എന്നിവരുൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു കരുണാസിന്റെ പ്രതികരണം.
ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛനായാണ് സുരാജ് എത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.