'ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം'; അപൂര്‍വ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (08:52 IST)

മമ്മൂട്ടിക്കൊപ്പം അമിതാഭ് ബച്ചനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കൊതിക്കാത്ത സിനിമ പ്രേമികള്‍ കുറവായിരിക്കും. രണ്ട് ഇതിഹാസ താരങ്ങളും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിന് ബിഗ് ബി ആശംസകള്‍ നേര്‍ന്നിരുന്നു. പ്രത്യേകം പേരെടുത്ത് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ഇപോഴിതാ ബച്ചനുമൊത്തുള്ള അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.

യഥാര്‍ഥ ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം എന്നാണ് മമ്മൂട്ടി കുറിച്ചത്.ഗോപാലകൃഷ്ണനാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മകളിലാണ് മമ്മൂട്ടി. അടുത്തിടയായി പഴയ ഫോട്ടോകള്‍ ഓരോന്നായി അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :