'മുന്തിരിപ്പൂവോ';ഭ്രമത്തിലെ ആദ്യ ഗാനമെത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (10:01 IST)

ഭ്രമത്തിലെ ആദ്യ ലിറിക്കല്‍ സോങ് പുറത്തിറങ്ങി. മുന്തിരിപ്പൂവോ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയതും ആലപിച്ചതും.
ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു.















A post shared by Bhramam Movie (@bhramammovie)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :