1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Shane Nigam Refuses to Complete Ullasam Dubbing

വീണ്ടും ഇടഞ്ഞ് ഷെയ്‌ൻ; പൈസ കൂട്ടിത്തരാതെ ഉല്ലാസം ഡബ്ബ് ചെയ്യില്ലെന്ന് താരം

ഡബ്ബിങ് പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഷെയ്ൻ പൂർണമായും തള്ളി.

Shane Nigam
വീണ്ടും സിനിമാ നിർമാതാക്കളുമായി ഇടഞ്ഞ് നടൻ ഷെയ്ൻ നിഗം. കൂടുതൽ പണം നൽകിയാൽ മാത്രമേ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കൂ എന്നാണ് ഷെയ്ൻ നിഗം ഇപ്പോൾ പറയുന്നത്. ഡബ്ബിങ് പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഷെയ്ൻ പൂർണമായും തള്ളി.
 
ജനുവരി അഞ്ചിനകം ഡബ്ബിങ് പൂർത്തിയാക്കണമെന്നായിരുന്നു ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കൂടുതൽ പ്രതിഫലം താരാതെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാടിലാണ് ഷെയ്ൻ നിഗം ഇപ്പോൾ. ഷെയ്ൻ നിഗവുമായുള്ള പ്രശ്‌നങ്ങൾ ഒത്തു തീർപ്പിലേക്ക് എത്തുന്നു എന്ന സൂചന ലഭിക്കുന്നതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടാകുന്നത്.
 
വെയിൽ സിനിമയുടെ ചിത്രീകരണവും ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങും പൂർത്തിയാക്കാൻ ഷെയ്ൻ നിഗം തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. 
അടുത്ത ലേഖനം
ക്യാമറയെ കുറിച്ച് ചോദിച്ചതിന് അന്ന് സിനിമയിൽനിന്നും പുറത്താക്കി: തുറന്നുപറഞ്ഞ് പൃഥ്വിരാജ് !