1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Shane Nigam opens up about the ban

'തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും'; ഷെ‌യ്‌ൻ നിഗം

നിർമ്മാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയിൻ നിഗം.

Shane Nigam
നിർമ്മാതാക്കളുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയിൻ നിഗം. സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഷെയ്‌ൻ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാൻ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഷെയ്‌നിന്റെ മറുപടി.
 
 
'എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്‌നമാണെങ്കിൽ മാപ്പ് പറഞ്ഞേക്കാമെന്ന് ഷെയ്‌ൻ നിഗം'
 
നേരത്തെ, മുടുങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമാതാക്കളുടെ സംഘടന നിയമ നടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെ‌യ്‌ൻ രംഗത്ത് എത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെ‌യ്‌ൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാം സെഞ്ച്വറി; നൂറ് കോടി നേടി മാമാങ്കം