ഷെയിൻ നിഗം ബിസ് ബോസിലേക്കോ?

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (09:21 IST)
അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ‘ബിഗ് ബോസ്’ മലയാളം സീസണ്‍ രണ്ട് ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങൾ കൂടിയുണ്ട്. ജനുവരി അഞ്ചിനാണ് ഷോ ആരംഭിക്കുന്നത്. അതേസമയം, ഷോയിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയകളിൽ തകൃതിയായി നടക്കുന്നുണ്ട്.

പലരുടെയും പേരുകൾ ഉയർന്ന് വരുന്നുണ്ട്. അക്കൂട്ടത്തിൽ നടന്‍ ഷെയ്ന്‍ നിഗവും ഉണ്ട്. മാധ്യമങ്ങളും സാധ്യതാ പട്ടികയില്‍ ഷെയ്‌നിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷെയ്ന്‍ നിഗം ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവില്ല. ഷെയ്നുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ഷോയിൽ പങ്കെടുക്കണമെന്ന ആവശ്യവുമായി ചാനലുകാർ ഷെയിനെ സമീപിച്ചെന്നും മറ്റ് ചില പരിപാടികൾ ഉള്ളതിനാൽ ഷെയ്ൻ ഓഫർ നിരസിച്ചെന്നുമാണ് വരുന്ന റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :