'ഷെയ്ൻ തനിക്ക് മകനെപ്പോലെ, അവനോട് പിണക്കമില്ല'; കളം മാറ്റി ചവിട്ടി ജോബി ജോര്‍ജ്

ഷെയിന്‍ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി ജോര്‍ജാണ് വിവാദം കെട്ടടങ്ങുന്നു എന്ന സൂചന നല്‍കിയത്.

തുമ്പി ഏബ്രഹാം| Last Updated: ഞായര്‍, 22 ഡിസം‌ബര്‍ 2019 (11:41 IST)
ഷെയ്ന്‍ നിഗം തനിയ്ക്ക് മകനെ പോലെയെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നുവെന്ന് സൂചന. ഷെയിന്‍ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി ജോര്‍ജാണ് വിവാദം കെട്ടടങ്ങുന്നു എന്ന സൂചന നല്‍കിയത്.

ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നും കാര്യങ്ങള്‍ സംഘടന തീരുമാനിക്കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു."ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല.”- ജോബി ജോര്‍ജ് പറഞ്ഞു.

തനിക്ക് ഷെയിനിനോട് പിണക്കവുമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ജോബി വെളിപ്പെടുത്തി. ഷെയ്‌ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഉയരങ്ങളിലെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും ജോബി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :