ഷെയിൻ നിഗത്തിന്റെ വിലക്ക്: ഒത്തുതീർപ്പിന് ഉപാധികൾവച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ജനുവരി 2020 (21:20 IST)
കൊച്ചി: യുവതാരം ഷെയിന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകൾക്കായി ഉപാധികൾ മുന്നോട്ടുവച്ച് നിർമ്മാതാക്കളുടെ സംഘടന‍. ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കണം എന്നതാണ് പ്രധാന ഉപാധി. ഡബ്ബിങ് എത്രയും വേഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് സംഘടന മുന്നറിയിപ്പ് നൽകിയതായി അസോസിയേഷന്‍ വ്യക്തമാക്കി

ചിത്രത്തിന്റെ ഡബ്ബിങ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയിന്‍ നിഗത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് ഷെയിന്‍
മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന് അസോസിയേഷന്‍ വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയത്. കുര്‍ബാനി, വെയില്‍, ഉല്ലാസം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ വിലക്ക് മാറ്റില്ല എന്നാണ് പ്രിഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :