അനുബന്ധ വാര്‍ത്തകള്‍
- നല്ലൊരു കഥ കേട്ടാല്‍ മമ്മൂട്ടി വളരെ എക്സൈറ്റഡാകും, പുതിയ ആശയങ്ങളെക്കുറിച്ച് ചോദിക്കും!
- ഇതുവരെ കേട്ടതൊന്നുമല്ല ഷൈലോക്ക് ! സമാനതകളില്ലാത്ത ആക്ഷന്‍, അഡാറ് സ്റ്റൈല്‍; തമിഴിലും മലയാളത്തിലും ഒരേദിവസം!
- മമ്മൂട്ടിയില്ല, വിദ്യുത് ജാംവാല്‍ വില്ലന്‍; കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഓഗസ്റ്റില്‍ വീണ്ടും തുടങ്ങും!
- ഷൈലോക്ക് ഒരു യുദ്ധചിത്രം ! ഒരുവശത്ത് മമ്മൂട്ടി, മറുവശത്ത് രാജ്കിരണ് !
- പതിനെട്ടാം പടി ഇന്റർനെറ്റിൽ, നടപടിയുമായി സംവിധായകൻ!
മമ്മൂട്ടി എന്നോട് പരിഭവിച്ചിട്ടില്ല, ഇനി ചെയ്യുന്നത് അദ്ദേഹത്തിന്റെ മാത്രം സിനിമ: സത്യന് അന്തിക്കാട്
സത്യന് അന്തിക്കാടും മമ്മൂട്ടിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 22 വര്‍ഷങ്ങള്‍ കഴിഞ്ഞു. ‘ഒരാള്‍ മാത്രം’ ആയിരുന്നു ഇരുവരും ഒടുവില്‍ ചെയ്ത സിനിമ. ആ ചിത്രത്തിന് തിരക്കഥയെഴുതിയത് എസ് എന്‍ സ്വാമിയാണ്. സത്യന് അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്. രചന ഇക്ബാല്‍ കുറ്റിപ്പുറം.
കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും തന്നെ അഭിനയിപ്പിക്കാത്തതില്‍ മമ്മൂട്ടി പരിഭവം പറഞ്ഞിട്ടില്ലെന്ന് സത്യന് അന്തിക്കാട് പറയുന്നു. മമ്മൂട്ടിയില്ലാത്ത സിനിമകള്‍ ചെയ്യുമ്പോഴും നിരന്തരം ബന്ധപ്പെടുകയും സൌഹൃദം നിലനിര്‍ത്തുകയും ചെയ്യുന്ന അടുത്ത സുഹൃത്താണ് മമ്മൂട്ടിയെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു.
മമ്മൂട്ടിയുടേ ശബ്ദവും പൌരുഷമുള്ള രൂപവും ഇമേജുമെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഒരു കഥാപാത്രത്തേക്കുറിച്ചാണ് താനും ഇക്ബാല്‍ കുറ്റിപ്പുറവും ചിന്തിച്ചതെന്ന് സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു. ചുറുചുറുക്കും നിഷ്കളങ്കതയും നിറഞ്ഞ ഒരു മമ്മൂട്ടിയെ പുതിയ സിനിമയില്‍ കാണാം. തികച്ചും സാധാരണക്കാരനായ, നാട്ടുകാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു കഥാപാത്രം.
എന്തായാലും ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥാ രചനയുടെ തിരക്കിലാണ്. മമ്മൂട്ടിക്ക് ഇപ്പോള്‍ മറ്റ് സിനിമകളുടെ തിരക്കുണ്ട്. 2020 തുടക്കത്തില്‍ തന്നെ സത്യന് അന്തിക്കാട് - മമ്മൂട്ടിച്ചിത്രം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.