റൊമാന്റിക്ക് മൂഡിൽ ചുംബിക്കാൻ ഒരുങ്ങിയ പ്രിയ വാര്യരെ പറ്റിച്ച് സിനു; കുറച്ച് വെള്ളം കുടിച്ചോളാൻ ആരാധകർ; വൈറലായി വീഡിയോ

അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രിയ വാര്യർ.

Last Modified വ്യാഴം, 18 ജൂലൈ 2019 (14:24 IST)
അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രിയ വാര്യർ. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോയാണ് പ്രിയ പുറത്തുവിട്ടത്. റൊമാന്റിക്ക് മൂഡിൽ ചേർന്നിരിക്കുകയാണ് പ്രിയയും സിനുവും. അതിനിടെ സിനു അടുത്തേക്ക് വരുമ്പോൾ പ്രിയ ചുംബിക്കാൻ ഒരുങ്ങും. എന്നാൽ ഇത് ശ്രദ്ധിക്കാതെ പ്രിയയെ പറ്റിച്ച് വെള്ളം കുടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ‘ഇതെന്തിന്റെ കുഞ്ഞാടാ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :