അനുബന്ധ വാര്‍ത്തകള്‍
- ഇതുവരെ കേട്ടതൊന്നുമല്ല ഷൈലോക്ക് ! സമാനതകളില്ലാത്ത ആക്ഷന്‍, അഡാറ് സ്റ്റൈല്‍; തമിഴിലും മലയാളത്തിലും ഒരേദിവസം!
- മമ്മൂട്ടിയില്ല, വിദ്യുത് ജാംവാല്‍ വില്ലന്‍; കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഓഗസ്റ്റില്‍ വീണ്ടും തുടങ്ങും!
- ഷൈലോക്ക് ഒരു യുദ്ധചിത്രം ! ഒരുവശത്ത് മമ്മൂട്ടി, മറുവശത്ത് രാജ്കിരണ് !
- പതിനെട്ടാം പടി ഇന്റർനെറ്റിൽ, നടപടിയുമായി സംവിധായകൻ!
- 'ഉണ്ട' ഓണത്തിന് നിങ്ങളുടെ സ്വീകരണമുറിയിൽ, ഒരേസമയം രണ്ട് ചാനലുകളിൽ !
നല്ലൊരു കഥ കേട്ടാല്‍ മമ്മൂട്ടി വളരെ എക്സൈറ്റഡാകും, പുതിയ ആശയങ്ങളെക്കുറിച്ച് ചോദിക്കും!
മമ്മൂട്ടി നമ്മുടെ യുവതാരങ്ങള്‍ക്കൊക്കെ മാതൃകയാണ്. എങ്ങനെയുള്ള കഥകള്‍ സ്വീകരിക്കണം, എങ്ങനെ അഭിനയിക്കണം തുടങ്ങി അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഓരോ രീതിയും പെര്‍ഫെക്ടാണ്. വ്യക്തി എന്ന നിലയിലാണെങ്കിലും നൂറില്‍ നൂറും നല്കാവുന്ന പച്ചമനുഷ്യന്. മറ്റുതാരങ്ങളുടെ കാര്യം പോകട്ടെ, ദുല്‍ക്കര്‍ സല്‍മാനെ മമ്മൂട്ടി എങ്ങനെയൊക്കെയായിരിക്കും സ്വാധീനിച്ചിരിക്കുക?
“അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള താല്‍പ്പര്യവും ഇഷ്ടവും അതിനുള്ള എനര്‍ജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. പുതിയ തലമുറയിലെ ആളുകള്‍ക്കെല്ലാം അതൊരു ഇന്‍സ്പിരേഷനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്മാന് വ്യക്തമാക്കുന്നു.
താനും വാപ്പച്ചിയും ഒരുമിച്ച് വീട്ടില്‍ കാണുന്നത് ചുരുക്കമാണെന്നും അതുകൊണ്ട് സിനിമ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയോ ആലോചനയോ ഒന്നും നടക്കില്ലെന്നും ദുല്‍ക്കര്‍ പറയുന്നു. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും ദുല്‍ക്കര്‍ ഈ അഭിമുഖത്തില്‍ പറയുന്നു.