ഷൈലോക്ക് ഒരു യുദ്ധചിത്രം ! ഒരുവശത്ത് മമ്മൂട്ടി, മറുവശത്ത് രാജ്കിരണ്‍ !

Last Modified ചൊവ്വ, 16 ജൂലൈ 2019 (15:36 IST)
രണ്ട് വമ്പന്‍ ശക്തികളുടെ പോരാട്ടം. അതായിരിക്കും ‘ഷൈലോക്ക്’ എന്ന സിനിമ. മമ്മൂട്ടിയും തമിഴിലെ മഹാനടന്‍ രാജ്കുമാറുമാണ് ഷൈലോക്കിലൂടെ ഒരുമിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് പലിശക്കൊള്ളയും ഫിനാന്‍സിംഗും സാമ്പത്തിക തട്ടിപ്പും അധോലോകവും ഉള്‍ച്ചേരുന്ന കഥ.

അമിതമായ പലിശയ്ക്ക് പണം കടം കൊടുക്കുന്ന നായകനായി മമ്മൂട്ടി എത്തുന്നു. അധോലോകബന്ധങ്ങളുള്ള ബിസിനസുകാരനായാണ് രാജ്‌കിരണിന്‍റെ വരവെന്നാണ് സൂചന. രാജ് കിരണ്‍ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രത്തെ തന്നെയാകും. തുല്യശക്തികളായ രണ്ടുപേര്‍ തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ നടത്തുന്ന യുദ്ധസമാനമായ പോരാട്ടത്തിന്‍റെ കഥയായിരിക്കും ഷൈലോക്ക് എന്നാണ് സൂചന.

രണദിവെ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഷൈലോക്കിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ്.

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ മാസ് ആക്ഷന്‍ ത്രില്ലര്‍ ഈ വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് പ്രതീക്ഷയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :