1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Hardly a week after meeting with an accident, Shrikumar Menon returns back to work!

ഒടിയന്‍ ഡിസംബര്‍ 14ന് തന്നെ; ഓപ്പറേഷനുകള്‍ക്ക് ശേഷം മുഖം നിറയെ തുന്നലുകളുമായി ശ്രീകുമാര്‍ മേനോന്‍ തിരിച്ചെത്തി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു!

ഒടിയന്‍
വലിയ സിനിമകള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുക സാധാരണയാണ്. കാലാപാനിയുടെയും ബാഹുബലിയുടെയും ടൈറ്റാനിക്കിന്‍റെയും പുലിമുരുകന്‍റെയുമൊക്കെ ജോലികള്‍ക്കിടയില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. 
 
മലയാളത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം ‘ഒടിയന്‍’ അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാനഘട്ട ജോലികളിലേക്ക് കടക്കുമ്പോഴാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ വീണ് പരുക്കേറ്റത്. മോഹന്‍ലാല്‍ ചിത്രം സമയത്തിന് തിയേറ്ററുകളിലെത്തിക്കാനാവുമോ എന്ന് ഏവരും ഭയപ്പെട്ട ദിനങ്ങള്‍.
 
എന്നാല്‍ താടിയെല്ലിലുണ്ടായ ഒടിവുകള്‍ക്ക് അനവധി ഓപ്പറേഷനുകള്‍ക്ക് വിധേയനായ ശ്രീകുമാര്‍ മേനോന്‍ അഞ്ചുനാള്‍ക്കുള്ളില്‍ ഒടിയന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പ്രവേശിച്ചു. ബാംഗ്ലൂരിലെ ഇന്‍‌വിവോ ഹോസ്പിറ്റലില്‍ ഡോ. ഗുണശേഖരന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ശ്രീകുമാര്‍ മേനോന് ചികിത്സ നടത്തിയത്.
 
ഡിസംബര്‍ 14ന് തന്നെ ഒടിയന്‍ തിയേറ്ററുകളിലെത്തുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന മുറിയില്‍ ശ്രീകുമാര്‍ മേനോന്‍ ഇരിക്കുന്നതിന്‍റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
 
50 കോടിയിലേറെ മുതല്‍മുടക്കുള്ള ഒടിയന്‍ മലയാളത്തിന്‍റെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്.
അടുത്ത ലേഖനം
ആ മോഹന്‍ലാല്‍ ചിത്രം തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരില്‍ ഒരാള്‍ മരിച്ചു!