മമ്മൂട്ടിക്കും ലാലിനും തിരക്ക്, രഞ്ജിത്തിനും രണ്‍ജിക്കും തിരക്കോടുതിരക്ക്; പിന്നെ ഈ പടം എങ്ങനെ നടക്കും? !

മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, Mammootty, Mohanlal, Renjith, Renji Panicker, Shaji Kailas
BIJU| Last Modified ശനി, 24 നവം‌ബര്‍ 2018 (13:24 IST)
മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ട്വിന്റി 20യിലാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഇതിനിടയില്‍ രഞ്ജിതിന്റെയും രഞ്ജി പണിക്കരുടെയും തിരക്കഥയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നിക്കുന്നു എന്ന വാര്‍ത്ത നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്.

ഈ വാര്‍ത്ത ആരാധകരുടെ മനസ്സില്‍ വലിയ പ്രതീക്ഷയാണുണര്‍ത്തിയത്. എന്നാല്‍ പിന്നീട് ചിത്രം ഉപേക്ഷിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും രണ്‍ജി പണിക്കരുടെയും രഞ്ജിത്തിന്‍റെയും തിരക്കുകളാണ് ഈ പ്രൊജക്ടിനെ ബാധിച്ചത്.

"4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹന്‍ലാല്‍ പ്രോജക്‌ട് ഉപേക്ഷിച്ചതിനെക്കുറിച്ച്‌ വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടുമാണ് ആ പ്രോജക്‌ട് ഉപേക്ഷിക്കേണ്ടി വന്നത്" - ഷാജി കൈലാസ് വ്യക്തമാക്കി.

അതേസമയം, നിരവധി സിനിമകള്‍ക്കാണ് മമ്മൂട്ടിയും മോഹന്‍ലാലും ഡേറ്റ് നല്‍കുന്നത്. ഒരുമിച്ചൊരു സിനിമ ചെയ്യാന്‍ മനസ്സ് വെച്ചാല്‍ ഡേറ്റ് ഒരു പ്രശ്നമാകില്ലല്ലോ എന്നും ചില ആരാധകര്‍ ചോദിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :