BIJU|
Last Modified ബുധന്‍, 21 നവംബര്‍ 2018 (15:47 IST)
ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് ഷാജി നടേശന്‍ അറിയിച്ചതാണ് ഇക്കാര്യം.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. അയ്യപ്പന്‍ എന്ന രാജകുമാരന്‍റെ, യോദ്ധാവിന്‍റെ, വിപ്ലവകാരിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അയ്യപ്പന്‍ പുറത്തിറങ്ങും. ഒരു ഇംഗ്ഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്. അതേസമയം, മലയാളത്തിന്‍റെ അഭിമാന നക്ഷത്രമായ മമ്മൂട്ടി ഈ ചിത്രത്തില്‍ വാവര്‍ ആയി അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമം നടത്തിയ സര്‍വേയില്‍ 25 ശതമാനത്തിലധികം പേരും മമ്മൂട്ടി വാവരായി അഭിനയിക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് സിനിമാസുമായും പൃഥ്വിരാജുമായും വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ അയ്യപ്പനില്‍ സമാനമായ ഒരു എന്‍ട്രി മോഹന്‍ലാല്‍ നടത്തുന്നതില്‍ പുതുമയില്ല. ഇത് തിരിച്ചറിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ അയ്യപ്പന്‍റെ വാവരായി മമ്മൂട്ടിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. 2020 ജനുവരിയില്‍ ആണ് അയ്യപ്പന്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.