രാഘവ് ഛദ്ദ എം പിക്ക് വോട്ടില്ല, പഞ്ചാബിലെ എസ്ഐആർ പട്ടികയിൽ വിവാദം
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന രാഘവ് ഛദ്ദ പാര്‍ട്ടിയുമായി ഇടഞ്ഞ് ഈ വര്‍ഷമാദ്യം ബിജെപിയിലേക്ക് കൂടുമാറിയിരുന്നു.
പഞ്ചാബിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് പിന്നാലെ രാജ്യസഭ എംപിയായ രാഘവ് ഛദ്ദ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായതോടെ രാഷ്ട്രീയ വിവാദം കനക്കുന്നു. കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രതികാരനടപടിയാണെന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം.
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന രാഘവ് ഛദ്ദ പാര്‍ട്ടിയുമായി ഇടഞ്ഞ് ഈ വര്‍ഷമാദ്യം ബിജെപിയിലേക്ക് കൂടുമാറിയിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി പഞ്ചാബില്‍ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ഥലത്തില്ലാത്ത, മാറ്റിയ, മരിച്ച, ഡ്യൂപ്ലിക്കേറ്റ് എന്ന വിഭാഗത്തിലാണ് രാഹുല്‍ ഛദ്ദയുടെ പേര് വന്നത്. ഛദ്ദയെ സ്ഥിരമായി പട്ടികയില്‍ നിന്നും നീക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പേര് ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച ഛദ്ദ പാര്‍ലമെന്റ് അംഗങ്ങളെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശമുണ്ടെന്നും വ്യക്തമാക്കി.
വ്യക്തമായ പരിശോധനകള്‍ നടത്താതെയാണ് തീരുമാനമെന്നും 2024ല്‍ താന്‍ ലോകസഭാ തെരെഞ്ഞെടുപ്പില്‍ മൊഹാലിയില്‍ നിന്നും വോട്ട് ചെയ്തിട്ടുണ്ടെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി. പഞ്ചാബിലെ എഎപി സര്‍ക്കാര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുകയാണെന്നും തന്റെ പേര് പട്ടികയില്‍ പുനസ്ഥാപിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.
The AAP government in Punjab has now taken its politics of revenge to the Draft Electoral Rolls.
— Raghav Chadha (@raghav_chadha) September 3, 2026
I am a sitting Rajya Sabha MP from Punjab, with my voter ID registered in Mohali, Punjab. Yet my name has been classified as “shifted” in the draft electoral rolls.
Thankfully,… pic.twitter.com/laAFAAWYiQ