1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India bowl first after winning key toss in New zealand series 3rd match

India vs Newzealand : ഹാമിൽട്ടണിൽ മഴ, ഓവറുകൾ വെട്ടിക്കുറച്ചു, ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ബാറ്റിംഗ്

രണ്ടാം മത്സരത്തില്‍ വിജയിച്ച ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താതെയാണ് കളത്തിലിറങ്ങുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ സ്റ്റീവ് ടിക്‌നര്‍ക്ക് പകരം മാത്യു ഫിഷര്‍ കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

India vs Newzealand, Cricket News, Indian Team
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരെഞ്ഞെടുത്തു. മഴ മൂലം നിശ്ചിത സമയത്തിനും 2 മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയിരിക്കുന്നത്. ഇതോടെ ഓവറുകള്‍ 40 വീതമായി വെട്ടിക്കുറച്ചു. ആദ്യ എട്ടോവര്‍ ആയിരിക്കും പവര്‍ പ്ലേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. മൂന്നാം മത്സരം വിജയിച്ച് ടി20 പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.അതേസമയം മത്സരം വിജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്താനാകും കിവികള്‍ ശ്രമിക്കുന്നത്.
 
രണ്ടാം മത്സരത്തില്‍ വിജയിച്ച ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താതെയാണ് കളത്തിലിറങ്ങുന്നത്. ന്യൂസിലന്‍ഡ് ടീമില്‍ സ്റ്റീവ് ടിക്‌നര്‍ക്ക് പകരം മാത്യു ഫിഷര്‍ കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി. 
 
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), വിരാട് കോലി,ശ്രേയസ് അയ്യര്‍,അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും