അനുബന്ധ വാര്‍ത്തകള്‍
- ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മ വരുമെന്ന് ബോബി ചെമ്മണ്ണൂര്‍; ബോചെയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
- മഞ്ജു വാര്യര്‍ പ്രണയത്തില്‍ ? കാമുകനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ !
- വ്യാജ സന്ദേശങ്ങൾ വിലസുന്നു, പ്രളയ മുന്നറിയിപ്പ് ഔദ്യോഗികമായി നൽകുന്ന പോസ്റ്റുകൾ മാത്രം പരിഗണിക്കുക, നിലവിൽ കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ച മുന്നറിയിപ്പുകൾ ഇങ്ങനെ
- അവസരങ്ങൾ ഇനി തളികയിൽ ലഭിക്കില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സംപൂജ്യൻ, വിമർശനവുമായി ആരാധകരും
- മുഖക്കുരു മാറ്റാൻ ചെമ്പരത്തി ചായയോ? നയൻതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഡോക്ടർ, പോസ്റ്റ് കളഞ്ഞ് നടി
ഹണി റോസിന് മോശമായി തോന്നിയില്ല, പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നം; പുതിയ വിവാദം
ഹണി റോസിനെ ബോചെ അപമാനിച്ചെന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പുതിയൊരു വിശദീകരണം ശ്രദ്ധേയമാകുന്നു. ഹണി റോസിന് മോശമായി തോന്നിയില്ല, പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്നമെന്നാണ് ചിലര്‍ ചോദിക്കുന്നത്. നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കപ്പെടുന്ന നടിയാണ് ഹണി റോസ്. താരത്തിന്റെ ശരീര പ്രകൃതത്തെയും വസ്ത്ര ധാരണത്തെയുമാണ് ആളുകള്‍ നിരന്തരം അപമാനിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോള്‍ പുതിയ വിവാദം വന്നിരിക്കുന്നത്. ബോചെയുടെ പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി ഹണി റോസ് എത്തിയപ്പോഴാണ് സംഭവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലൈസ് കഴുത്തില്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുമ്പോഴായിരുന്നു ബോചെയുടെ കുസൃതി.
ഹണി റോസിനെ ബോബി ചെമ്മണ്ണൂര്‍ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമേ കാണു, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയതെന്നായിരുന്നു ആദ്യ കമന്റ്. പിന്നാലെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മ വരുമെന്നും ബോചെ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമെന്നായിരുന്നു അധികം പേരുടെയും വിമര്‍ശനം. അതേസമയം ബോചെക്കെതിരെ പ്രതികരിക്കാത്തതിന് ഹണി റോസിനെയും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്.
അടുത്ത ലേഖനം