ബിഗ് ബോസ് മലയാളം സീസണ്‍ 7: സാധാരണക്കാര്‍ക്ക് മൈജി ബിഗ് എന്‍ട്രിയിലൂടെ സുവര്‍ണ്ണാവസരം!

ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്ക് നേരിട്ട് അവസരമൊരുക്കുന്ന 'മൈജി ബിഗ് എന്‍ട്രി' പദ്ധതിയാണിത്.

bigboss
bigboss
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 ജൂണ്‍ 2025 (16:13 IST)
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോര്‍ക്കുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്ക് നേരിട്ട് അവസരമൊരുക്കുന്ന 'മൈജി ബിഗ് എന്‍ട്രി' പദ്ധതിയാണിത്.

ബിഗ് ബോസ് ഹൗസിലേക്ക് ചുവടുവയ്ക്കാനുള്ള സ്വപ്നം പലരുടെയും മനസ്സിലുണ്ട്. ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴിയാണ് ഈ ബിഗ് എന്‍ട്രി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുള്ള 'മൈജി ബിഗ് എന്‍ട്രി' ബൂത്തില്‍ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ഈ വീഡിയോ 50 MBയില്‍ കൂടാതെ bb7.jiostar.com എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്. പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചര്‍ച്ചാവിഷയമായ റിയാലിറ്റി ടെലിവിഷന്‍ ഷോയുടെ ഭാഗമാകാന്‍ അവര്‍ക്ക് ഒരു വേദി നല്‍കുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എന്‍ട്രി സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :