അനഘയെ പീഡിപ്പിച്ചതാര്? സത്യം ആരുപറയും?

ജോണ്‍ കെ ഏലിയാസ്

ശാരി
PRO
PRO
ഇടതുമുന്നണി മൂടി വയ്ക്കുന്ന കേസുകള്‍ വലതുമുന്നണിയുടെ കാലത്തും വലതുമുന്നണിയിലെ വമ്പന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇടതുമുന്നണിയുടെ കാലത്തും തെളിയുമെന്നാണ് പൊതുജനമെന്ന കഴുത കരുതുന്നത്. എന്നാല്‍ ‘ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ’ എന്നതാണ് സത്യം. ‘ഇപ്പോള്‍ പകലാണ്’ എന്ന് പണവും അധികാരസ്ഥാനങ്ങളില്‍ പിടിയും ഉള്ളവര്‍ പറഞ്ഞാല്‍ രാത്രിയെ പകലാക്കാന്‍ ഘോരഘോരം തെളിവുകള്‍ നിരത്തുന്ന പൊലീസും അഭിഭാഷകരും മുന്നില്‍ നിരത്തിയ തെളിവുകള്‍ വച്ച് തീര്‍പ്പ് കല്‍‌പ്പിക്കുന്ന കോടതിയുമാണ് നമുക്കുള്ളത്.

കിളിരൂര്‍ - കവിയൂര്‍ കേസുകള്‍ ശരിയായ രീതിയിലല്ല അന്വേഷിക്കപ്പെട്ടത് എന്ന് പലരും കരുതുന്നു. ക്രൈം ദ്വൈവാരികയുടെ ആരോപണങ്ങള്‍ രാഷ്ട്രീയമായ പകപോക്കലാണോ അതോ സത്യസന്ധമായ വെളിപ്പെടുത്തലാണോ എന്നൊന്നും ആര്‍ക്കും അറിയില്ല. കിളിരൂര്‍ - കവിയൂര്‍ കേസുകളില്‍ ആരോപണ വിധേയരായവര്‍ സി‌പി‌എമ്മിലെ ചിലരാണ്. തുടക്കം തൊട്ടേ മാധ്യമങ്ങള്‍ കേസന്വേഷണത്തെ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്.

കിളിരൂര്‍ കേസില്‍ സിബിഐ. നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും വിഐപികളുടെ പങ്ക് ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങളില്‍ അന്വേഷണം നാടത്തിയില്ലെന്നും കാണിച്ച് ശാരിയുടെ അച്ഛന്‍ സുരേന്ദ്രകുമാര്‍, അമ്മ ശ്രീദേവി, കിളിരൂര്‍ - കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു എന്നിവര്‍ നല്‍‌കിയ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്. ഹര്‍ജിക്കാരനായ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു ക്രിമിനല്‍ കേസില്‍ ഉള്‍‌പ്പെട്ടിട്ടുണ്ട് എന്നതിനാല്‍ ഹര്‍ജി തള്ളുന്നു എന്നാണ് കോടതി പറഞ്ഞത്.

WEBDUNIA| Last Modified ചൊവ്വ, 15 നവം‌ബര്‍ 2011 (10:16 IST)
കിളിരൂര്‍ - കവിയൂര്‍ കേസുകളില്‍ നടന്നത് എന്തൊക്കെയാണ്, ആരൊക്കെ ഈ കേസുകളില്‍ ഉള്‍‌പ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ സമഗ്രമായതും സത്യസന്ധമായതുമായ ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാരും ജുഡീഷ്യറിയും തയ്യാറാകണം. ‘സാങ്കേതിക’ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് കേസന്വേഷണം മരവിപ്പിക്കുന്നത് എന്താണ് നാട്ടില്‍ നടക്കുന്നത് എന്ന് അറിയാന്‍ അവകാശമുള്ള പൊതുജനത്തോട് ചെയ്യുന്ന അനീതി തന്നെയാണെന്ന് പറയാതെ വയ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :