അനഘയുടെ സുഹൃത്തിനെക്കുറിച്ച് അന്വേഷിക്കാത്തതെന്ത്?

കൊച്ചി| WEBDUNIA|
PRO
PRO
കവിയൂര്‍ കേസില്‍ സി ബി ഐക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. അനഘയെ പീഡിപ്പിച്ച ആളുകളെ കണ്ടെത്താനായില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എറണാകുളം കോടതി ചൂണ്ടിക്കാട്ടി.

അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയതിനെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. ഈ പെണ്‍കുട്ടിയുടെ സുഹൃത്ത് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കാത്തതും വീഴ്ചയാണെന്ന് കോടതി പറഞ്ഞു. അനഘയെ പീഡിപ്പിച്ചതിനെക്കുറിച്ച് സുഹൃത്ത് ഹൈക്കോടതിക്ക് വിശദമായ കത്തയച്ചിരുന്നു.

പതിനാലുകാരിയായ അനഘയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

അനഘ, അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന്‍ അക്ഷയ്‌ എന്നിവരെയാണ് 2004 സെപ്‌തംബര്‍ 28-ന് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ക്കും മക്കള്‍ക്കും എതിരെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :