ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ ആരുടെയൊക്കെ പേരുകളാണ് സിബിഐക്ക് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് സിബിഐ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ഇറങ്ങിയ ക്രൈം വാരികയില്‍ ഇതെപ്പറ്റി ദീര്‍ഘമായ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തന്നെയായിരിക്കും ടിപി നന്ദകുമാര്‍ സിബിഐക്ക് കൈമാറിയിരിക്കുക.
“കിളിരൂരിലെ ശാരിയെയും കവിയൂരിലെ അനഘയെയും ലൈംഗിക ഭ്രാന്തന്മാര്‍ക്ക് വലിച്ചു കീറാന്‍ ഏര്‍പ്പാടാക്കിയത് ലത നായര്‍ എന്ന റോയല്‍ പിമ്പായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന പ്രലോഭനത്തില്‍ ഈ കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വീഴ്‌ത്തിയാണ് ലതാ നായര്‍ ശാരിയെയും അനഘയെയും നിരവധി പേര്‍ക്ക് കാഴ്‌ചവച്ചത്.”
“2005 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ക്രൈം ദ്വൈവാരികയുടെ ലക്കങ്ങളില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള പ്രതികള്‍ കേസന്വേഷണം അട്ടിമറിച്ചതു മൂലമാണ് അനഘയുടെ പീഡനക്കേസ് ഒതുക്കപ്പെട്ടതും എംഎ ബേബിയും ശ്രീമതി ടീച്ചറും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനും എംഎ ബേബിയുടെ മകനും ഡിവൈഎസ്‌പി ഗോപിനാഥനുമൊക്കെ അടങ്ങുന്ന കൊടും കുറ്റവാളികള്‍ ഇതുവരെ രക്ഷപ്പെട്ട് നില്‍ക്കുന്നത്.”
“നിസ്സഹായരും ലോകപരിജ്ഞാനമില്ലാത്തവരുമായ രണ്ട് കുടുംബങ്ങളെയും അതിലെ കൗമാരക്കാരെയും പ്രലോഭിപ്പിച്ച് ലൈംഗിക വിപണനം നടത്തിയ ലതാ നായര്‍ അടക്കമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ക്രൈം അന്നാരംഭിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ തുടര്‍ അന്വേഷണ ഹര്‍ജി.”
WEBDUNIA|
Last Modified ചൊവ്വ, 15 നവംബര്‍ 2011 (10:16 IST)