കവിയൂര്‍ കേസ്: പുനരന്വേഷണ ഹര്‍ജിയില്‍ വിധി 28ന്

കൊച്ചി| WEBDUNIA| Last Modified വെള്ളി, 25 മാര്‍ച്ച് 2011 (15:48 IST)
കവിയൂര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുന്നതിനായി ഹര്‍ജി മാറ്റിയത്.

ആത്മഹത്യ ചെയ്ത അനഘയുടെ ചെറിയച്‌ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പുതിരിപ്പാട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ വിധി പറയുക.

2004 സെപ്തംബര്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. കവിയൂരിലെ വാടകവീട്ടില്‍ അനഘ, അച്‌ഛന്‍ നാരായണന്‍ നമ്പുതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന്‍ അക്ഷയ്‌ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :