“നൃത്തത്തില്‍ പ്രാവണ്യം പ്രകടിപ്പിച്ചിരുന്ന പതിനാലുകാരിയായ അനഘയെ സിനിമയില്‍ വലിയ നായികയാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് ലതാ നായര്‍ ഉന്നതന്മാര്‍ക്ക് കാഴ്‌ചവച്ചത്. ഈ ആവശ്യത്തിനായി നാരായണന്‍ നമ്പൂതിരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ലതാ നായര്‍ പുലര്‍ത്തിയിരുന്നത്. പലപ്പോഴും ആ വീട്ടില്‍ ലതാ നായര്‍ അന്തിയുറങ്ങിയിട്ടുണ്ട്. നാരായണന്‍ നമ്പൂതിരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു.”
“കവിയൂര്‍ പീഡനക്കേസിലെ വിശദാംശങ്ങളും കേസിലെ ഉന്നതന്മാരായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്ന കൂട്ടത്തില്‍ കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെയും ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പല സ്ഥലത്തും കൂട്ടിക്കൊണ്ടുപോയതായ സംഭവവും പുറത്തു വന്നു.”
“കവിയൂര്‍ പീഡനക്കേസില്‍ ക്രൈം നമ്പര്‍ 188/2004 ആയി കുമരകം പോലീസ് 16-9-2004-ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസിലെ നാലാം പ്രതിയായ ലതാ നായരും മകള്‍ സവിതയും 18-9-2004 മുതല്‍ 20-9-2004 വരെ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതറിഞ്ഞ പോലീസ് നാരായണന്‍ നമ്പൂതിരിയെ കോട്ടയത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തു. പൊലീസ് ചോദ്യം ചെയ്തത് കാരണമുള്ള നാണക്കേട് കൊണ്ടാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് വരുത്തിത്തീര്‍ത്തു.”
WEBDUNIA|
Last Modified ചൊവ്വ, 15 നവംബര്‍ 2011 (10:16 IST)