അനുബന്ധ വാര്‍ത്തകള്‍
- ടെലികോം കുടിശിക; തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് തീരുമാനം
- ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യും, റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് !
- ഇനി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളിലും പണം നിക്ഷേപിക്കാം, സംവിധാനം വരുന്നു !
- റൂപേയ് കാർഡ് ഉപയോക്താക്കൾക്ക് ഇടപാടുകളിൽ 40 ശതമാനം വരെ ക്യാഷ്ബാക്ക്, മാസം 16,000 രൂപ വരെ ലാഭിക്കാം !
- ക്രിസ്തുമസിന് മലയാളികൾ കുടിച്ച് തീർത്തത് റെക്കോർഡ് കണക്കിന് മദ്യം
ബി എസ് എൻ എൽ 4ജി ഏപ്രിൽ 1 മുതൽ ലഭിക്കും
ഏപ്രിൽ 1 മുതൽ രാജ്യവ്യാപകമായി ബി എസ് എൻ എൽ 4ജി ലഭിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് നടപടി ക്രമങ്ങൾ വേഗതയിലാക്കാൻ കോർപറേറ്റ് ഓഫീസ് നിർദേശം നൽകി കഴിഞ്ഞു. ബി എസ് എൻ എൽ രക്ഷാ പാക്കേജിന്റെ ഭാഗമായാണ് 4 ജി സ്പെൿട്രം രാജ്യവ്യാപകമായി അനുവദിക്കാൻ കേന്ദ്ര സർക്കാൻ തീരുമാനിച്ചത്.
രാജ്യത്തെ ഒരു ലക്ഷം ടവറുകൾ 4ജി ആയി മാറും. നിലവിലുള്ള 50,000 ടവറുകൾ അപ്‌ഡേറ്റ് ചെയ്യും. ഇതുകൂടാതെ 50,000 ടവറുകളിൽ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കും. ടവറുകൾ ആധുനീകരിക്കാനുള്ള സമയത്തിന്റെ കാലാവധി അനുസരിച്ചാണ് ഏപ്രിൽ 1 വരെയാക്കിയത്.
നിലവിൽ കേരളമടക്കം കുറച്ച് സ്ഥലങ്ങളിൽ ലഭ്യമാക്കിയ മാതൃക അനുസരിച്ചാവും രാജ്യവ്യാപകമായി ഇത് പ്രവർത്തനമാരംഭിക്കുക. ഫോൺ വിളികൾക്ക് 2ജിയും ഡാറ്റ ഉപയോഗത്തിനു 4ജിയും എന്നതായിരുന്നു ഇവിടങ്ങളിലെ മാതൃക. ഇത് വരുമാനത്തിൽ വർധനവ് വരുത്തിയെന്ന് റിപ്പോർട്ട് വന്നതോടെയാണ് ഈ മാതൃകയിൽ രാജ്യവ്യാപകമായും ഇത് നടപ്പിലാക്കാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത്.