'നാട് മുടിഞ്ഞാലും ഗ്ലാമർ പോകരുത്'; പൗരത്വവിഷയത്തിൽ സൂപ്പർ താരങ്ങൾക്കെതിരെ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (16:09 IST)
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. നാട് മുടിഞ്ഞാലും ഗ്ലാമർ പോകരുതെന്ന സൂപ്പർ താരങ്ങളുടെ നിലപാട് അപലപനീയമാണെന്നും പൗരത്വഭേദഗതി നിയമത്തിന്റെ വിഷയത്തിൽ മലയാള രജനീകാന്തിന്റെ പാത സ്വീകരിച്ച് സത്യത്തേയും രാജ്യത്തേയും ഉയർത്തിപിടിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

രാഷ്ട്രീയവും രാജ്യവും വേറെയാണ്. രാഷ്ട്രീയം പറയുമ്പോൾ ആരെയും വിമർശിക്കും ശരിയല്ലന്ന് തോന്നിയാല്‍ തുറന്ന് പറയും. എന്നാല്‍ രാജ്യത്തിന്റെ വിഷയത്തില്‍ രാഷ്ട്രീയം മാറ്റി സത്യവും യാഥാര്‍ത്ഥ്യവും പറയും. നിലപാട് സ്വീകരിക്കും. അതുകൊണ്ടാണ് രജനീകാന്തിനെ പോലുള്ളവർ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ കഞ്ചാവ് സിനിമ ലോബി ഒന്നാകെ നിയമത്തിനെ എതിർത്ത് രംഗത്ത് വന്നിട്ടും സത്യം പുറത്തുപറയുവാൻ സൂപ്പർതാരങ്ങൾ മടിക്കുന്നത് സ്വർഥതയാണെന്നും ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :