ടെലി‌കോം കുടിശിക; തിരക്കിട്ട് നടപടിയെടുക്കേണ്ടെന്ന് തീരുമാനം

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 24 ജനുവരി 2020 (19:18 IST)
സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ഫീസ് കുടിശിക അടയ്ക്കുന്നതിനുളള അവസാനതീയതി ഇന്നലെയായിരുന്നു. എന്നിരുന്നാലും ഫീസ് കുടിശിക അടയ്ക്കാത്തവർക്കെതിരെ തിരക്കിട്ട നടപടി വേണ്ടെന്ന തീരുമാനത്തിൽ ടെലികോം വകുപ്പ്.

കമ്പനികൾ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർ‌ജി നൽകിയ സാഹചര്യത്തിലാണ് കർശന നടപടി വേണ്ടെന്ന നിർദേശം. ലൈസൻസ് ഫീ ഇനത്തിൽ കേന്ദ്ര വാർത്താവിനിമയ വകുപ്പിനു നൽകേണ്ട 1.47 ലക്ഷം കോടി രൂപ കുടിശിക തീർക്കാൻ സാവകാശം തേടിയാണ് ഇക്കൂട്ടർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നീ കമ്പനികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, റിലയൻസ് ജിയോ കുടിശികയായ 195 കോടി രൂപ അടച്ചു. പുതിയ ഹർജിയിലെ വാദം തുറന്ന കോടതിയിൽ നടത്തണമെന്നു ടെലികോം കമ്പനികൾക്കു വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :