ക്രിസ്തുമസിന് മലയാളികൾ കുടിച്ച് തീർത്തത് റെക്കോർഡ് കണക്കിന് മദ്യം

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (11:08 IST)
ഈ ക്രിസ്തുമസ് തലേന്ന് മലയാളികൾ കുടിച്ച് തീർത്തത് റെക്കോർഡ് കണക്കിനു മദ്യമാണ്. ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടി രൂപ ആയിരുന്നു. സംസ്ഥാനത്താകെ 270 ഔട്ട്ലറ്റുകളാണ് കോര്‍പ്പറേഷനുള്ളത്.

ഇത്തവണ നെടുമ്പാശേരിയിലെ ഔട്ട്‌ലറ്റാണ് കൂടുതല്‍ മദ്യം വിറ്റത്. 63.28 ലക്ഷം രൂപയുടെ വില്‍പനയാണ് ക്രിസ്മസ് തലേന്ന് നെടുമ്ബാശ്ശേരിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. വില്‍പ്പന നടത്തിയത് 53.74 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യം വിറ്റു.

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 8.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കൗണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പന ഈ വര്‍ഷം 15 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :