Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ ഇന്ന് നാടകീയ രംഗങ്ങള്‍. വീക്കെന്‍ഡ് എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ എത്തുകയും മത്സരാര്‍ഥിയായ വേദ് ലക്ഷ്മിയെ അതിശക്തമായി വിമര്‍ശിക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ മിനിറ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയ്ക്കും നൂറയ്ക്കും എതിരെ നടത്തിയ ഹോമോഫോബിക് പരാമര്‍ശത്തിലാണ് ലക്ഷ്മിയെ മോഹന്‍ലാല്‍ അതിരൂക്ഷമായി വിമര്‍ശിച്ചത്. മറ്റൊരു മത്സരാര്‍ഥിയായ മസ്താനിക്കും മോഹന്‍ലാലിന്റെ കൈയില്‍ നിന്ന് കണക്കിനു കിട്ടുന്നുണ്ട്.
ആദില-നൂറ ബന്ധത്തോടു വിയോജിപ്പുള്ള ആളാണ് ലക്ഷ്മി. ' നിങ്ങള് വിയോജിപ്പ് അവര്‍ക്ക് എന്താ? നിങ്ങളുടെ ചെലവിലാണോ അവര്‍ ജീവിക്കുന്നേ. ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ. ഇത്തരം വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍...' എന്നാണ് മോഹന്‍ലാല്‍ ലക്ഷ്മിയോടു പറയുന്നത്.
മറ്റുള്ളവര്‍ക്കൊന്നും പ്രശ്‌നമില്ലല്ലോ, നിങ്ങള്‍ക്കു മാത്രം എന്താണ് ഈ പ്രശ്‌നം എന്ന് മോഹന്‍ലാല്‍ ലക്ഷ്മിയോടും മസ്താനിയോടും ചോദിക്കുന്നു. നിന്റെയൊക്കെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്ന് പറയാന്‍ നിങ്ങള്‍ക്കൊക്കെ എന്ത് അവകാശം ഉണ്ട്? എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത്. ഇറങ്ങിപ്പൊക്കോളൂ..ഷോയില്‍ നിന്ന് ഇറങ്ങിപ്പൊക്കോളൂ എന്നും ലാല്‍ പറയുന്നു.