അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരിൽ എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു,സ്വകാര്യ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
- റാഗിംങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കയ്യും കാലും തല്ലിയോടിച്ചു; കേസെടുക്കാതെ പൊലീസ്; സംഭവം മലപ്പുറത്ത്
- ഷെഹ്ലയുടെ മരണം; സ്കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം, പുതിയ പ്രിൻസിപ്പാൾ വരും
- ഷഹലയുടെ മരണം: അധ്യാപകനടക്കം നാലുപേർ ഒളിവിൽ, ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
- 'ഉമ്മാ... എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രിയിൽ പോയിട്ട് വരാ’ - ഉമ്മയെ ആശ്വസിപ്പിച്ച് ഷഹ്ല മരണത്തിലേക്ക് യാത്രയായി
പ്രണയ ലേഖനം എഴുതി; രണ്ട് വിദ്യാര്‍ഥികളെ ക്ലാസ് മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ക്രൂരത
ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് അസാധാരണമായ ശിക്ഷ നടപ്പാക്കിയത്.
പ്രണയ ലേഖനം എഴുതിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ക്രൂരത. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് അസാധാരണമായ ശിക്ഷ നടപ്പാക്കിയത്.
മൂന്നാം തരത്തിലും അഞ്ചാം തരത്തിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ട് ശിക്ഷിച്ചത്. സംഭവത്തില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആക്റ്റിവിസ്റ്റ് അച്യുത റാവു പറഞ്ഞു.
ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്. സ്കൂളിലെ പ്രധാന അധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. അതന്റെ സ്കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്.
പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് അച്യൂത റാവു രംഗത്തെത്തി.