തുമ്പി ഏബ്രഹാം|
Last Modified ബുധന്‍, 27 നവംബര്‍ 2019 (09:16 IST)
റാഗിംഗിന്റെ പേരില്‍ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുരണ്ടു വിദ്യാര്‍ഥികള്‍ക്കും മര്‍ദ്ദനമേറ്റു. ഇവരുടെ കൈകള്‍ ഒടിഞ്ഞിട്ടുണ്ട്. മലപ്പുറം മഞ്ചേരി വള്ളുവമ്പ്രം പല്ലാനൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.
പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശം അനുസരിച്ചില്ല എന്ന കാരണത്താലായിരുന്നു മര്‍ദ്ദനം. പയ്യനാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരുക്കാണ് ഗുരുതരം. വലതു കയ്യും ഇടതുകാലും ഒടിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കൈയില്‍ കിട്ടിയ ആയുധങ്ങള്‍ എടുത്ത് ആക്രമിച്ചു എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. സംഭവത്തില്‍ പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.