എന്റെ സ്വപ്നമായിരുന്നു കിസ്മത്ത്, അത് സാക്ഷാത്കരിക്കാൻ കൂടെ നിന്ന ഷെയ്ൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ എനിക്കറിയാം: ഷാനവാസ് ബാവക്കുട്ടി

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (12:42 IST)
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ യുവതാരം ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്നും വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ഷാനവാസ് ബാവക്കുട്ടി. തന്റെ സ്വപ്നചിത്രമായ കിസ്മത്തിനു വേണ്ടി ഷെയ്ൻ ചെയ്തത് വിശദമാക്കിയാണ് ഷാനവാസ് ഫേസ്ബുക്കിൽ കുറിച്ചത്.

കാരവാൻ ഇല്ലാതെ ഏ സി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെ നിന്ന ഷെയ്ൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണ് ഷെയ്ൻ എന്ന് ഷാനവാസ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:

പ്രിയരേ ...
ഞാനിപ്പോൾ ഒരു മനോഹര "സ്വപ്നം" കണ്ടു !!!
"ഉല്ലാസ" ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് "വെയിലും" "കുർബാനിയും" ചിത്രീകരണം പൂർത്തികരിച്ച് "വലിയ പെരുന്നാൾ" സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ....
എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ ...❤️
NB ... സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ "കിസ്മത്ത്" എന്ന സിനിമ യുടെ പ്രൊഡ്യൂസർ "ഷൈലജ മണികണ്ഠനെ" അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ ..." ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ"



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :