മഥുര: തിരക്കേറിയ റോഡിൽ വാഹനം കത്തച്ച് ഭീകരാന്തരീക്ഷൻ സൃഷ്ടിച്ച് യുവാവും പെൺസുഹൃത്തും. ഉത്തർപ്രദേശിലെ മഥുരയിൽ ബുധനാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവാവും പെൺസുഹൃത്തും നടുറോട്ടിൽ വാഹനം നിർത്തി വാഹനത്തിന് തീയിടുകയും, കയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. സ്വന്തം വാഹനത്തിന് തന്നെയാണ് യുവാവ് തീയിട്ടത്. സംഭവത്തിൽ ഇരുവരെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ശുഭം ചൗധരി എന്ന യുവാവാണ് നടുറോഡിൽ ആക്രമണം അഴിച്ചുവിട്ടത് എന്ന് പൊലീസ് വ്യക്തമാക്കി....