അന്തരീക്ഷമാകെ കടുംചുവപ്പ് നിറത്തിൽ, അപൂർവ പ്രതിഭാസത്തിൽ ഭയന്ന് പ്രദേശവാസികൾ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (13:44 IST)
ആകാശം കടുത്ത ചുവപ്പ് നിറത്തിൽ. അന്തരീക്ഷത്തിലാകെ പുകയും പൊടിപടലങ്ങളും. കഴിഞ്ഞ ഒരാഴ്ചയോളമായി ഇന്തോനേഷ്യയിലെ ജംബി പ്രവശ്യയിൽ ഇത്തരം ഒരു അപൂർവ പ്രതിഭാസം ആവർത്തിച്ച് പ്രത്യക്ഷപ്പെടുകയാണ്. അന്തരീക്ഷത്തിലെ ഈ മാറ്റത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങൾ കണ്ടാൽ ഏതോ ചുവന്ന ഗ്രഹത്തിൽനിന്നും പകർത്തിയതാണ് എന്നേ തോന്നു. അന്തരീക്ഷത്തിൽ അത്രത്തോളം ചുവപ്പ് പടന്നിരിക്കുന്നു. പ്രദേശത്ത് കാടുകൾ അഗ്നിക്കിരയാക്കുന്നതാണ് ഇത്തരം ഒരു പ്രതിഭാസത്തിന് കാരണം എന്നാണ് നിഗമനം. മഞ്ഞ് കാലത്ത് കൃഷി ഭൂമികൾക്കും, കാടിനും തീയിടുന്ന പതിവ് ഈ പ്രദേശത്ത് നിലനിൽക്കന്നുണ്ട്. ഇത് മൂടൽമഞ്ഞുമായി ചേർന്നാണ് അന്തരീക്ഷം ചുവക്കുന്നത്.

'റെയ്‌ലേ സ്കാറ്ററിങ്' എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര് എന്ന് യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസിലെ അസോസിയേറ്റ് പ്രഫസറായ കോ തേ യങ് വ്യക്തമാക്കി. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ വലിയ കണങ്ങൾ വഴി പ്രകാശം കടന്നുപോകുമ്പോഴാണ് പ്രതിഭാസം ഉണ്ടകുന്നത് എന്ന് കോ തേ യങ് പറയുന്നു. ഇന്ത്യയിലെ ഹരിയാനയിലും, പഞ്ചാബിലുമെല്ലാം പാടശേഖരങ്ങൾ കത്തിക്കുമ്പോൾ സമാനമായ പ്രതിഭാസം ഉണ്ടാകറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :