ടൊവിനോക്കെന്ത് നിരാളി, കടിച്ചുമുറിച്ചു തിന്നു, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (14:53 IST)
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് നമ്മൾ പറയാറുണ്ട്. ഏതു നാട്ടിൽ ചെന്നാലും ആ നാട്ടിലെ ഭക്ഷണം കഴിക്കണം എന്ന് സാരം. പക്ഷേ നാടുവിട്ടാലും നമ്മുടെ നാടൻ ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. എന്നാൽ കുടുംബവുമൊത്തുള്ള ടൂറിനിടെ ചേരയെയല്ല. ഒരു നീരാളിയെ മുഴുവനായും അകത്താക്കിയിരിക്കുകയാണ് ടൊവിനോ.

കുടുംബത്തോടൊപ്പം ഈസ്താംബുൾ, തുർക്കി, ചൈന ടൂറിലാണ് ടൊവിനോ. ചൈന യാത്രക്കിടെയാണ് നീരാളിയെ താരം അകത്താക്കിയത്. കുഞ്ഞൻ നീരാളിയെ ടൊവിനോ ആസ്വദിച്ച് കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവക്കുന്നുണ്ട്. തുർക്കിയിലെ യാത്രക്കിടെ മൺപാത്രം ഉണ്ടകുന്ന വീഡിയോയും ടൊവിനോ പങ്കുവച്ചിട്ടുണ്ട് ഭാര്യയാണ് ടൊവിനോ മൺപാത്രം ഉണ്ടാക്കുന്നതിന്റെ വീഡിയോ പകർത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :