അഗർത്തല|
മെര്‍ലിന്‍ സാമുവല്‍|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (17:12 IST)
ത്രിപുരയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ഒമ്പതംഗ സംഘം ബലാത്സംഗം ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ സ്‌ത്രീയെ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കുഞ്ഞിന്റെ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തി ഡോക്‍ടറെ കണ്ട് മടങ്ങുകായിരുന്നു യുവതി. രാത്രി ഒമ്പത് മണിയായതിനാല്‍ പരിചയക്കാരനായ വ്യക്തിയുടെ ഓട്ടോയില്‍ കയറി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ആളൊഴിഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷാ പോയതോടെ സംശയം തോന്നിയ യുവതി ഡ്രൈവറെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി.
നർസിംഗഡ് എന്ന സ്ഥലത്ത് എത്തിച്ച ശേഷം
ഒരു വാനിൽ വച്ച് സുഹൃത്തും സംഘവും യുവതിയെ ബലാത്സംഗം ചെയ്‌തു. പീഡനത്തിന് ശേഷം രാത്രി 11.30 ഓടെ സർക്യൂട്ട് ഹൗസ് പ്രദേശത്ത് യുവതിയെ പ്രതികള്‍ ഉപേക്ഷിച്ചു.
യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ആരോഗ്യം മോശമായതിനാല്‍ യുവതിയെ ത്രിപുര മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വ്യക്തമാക്കി.